InternationalLatest
യു.എ.ഇ.യില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ സാധ്യത
യു.എ.ഇ.യില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴില്സാധ്യതയെന്ന് സര്‍വ്വേ. ആഗോള തൊഴില്‍ വെബ്സൈറ്റായ ബെയ്ത്. കോം, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗവ് എന്നിവ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മാര്‍ക്കറ്റിങ്, സെയില്‍സ് എക്സിക്യുട്ടീവുകള്‍, അക്കൗണ്ടന്റുമാര്‍, സെയില്‍സ് മാനേജര്‍മാര്‍ എന്നീ തൊഴിലുകള്‍ക്കാണ് കൂടുതല്‍ ആവശ്യകതയെന്ന് പുതിയസര്വ്വേ വെളിപ്പെടുത്തുന്നു.
അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ 34 ശതമാനം തൊഴിലുടമകളും സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നതായി കണ്ടെത്തി. 31 ശതമാനം തൊഴിലുടമകള്‍ ഈ മേഖലയില്‍ മധ്യതലത്തില്‍ അനുഭവപരിചയമുള്ള ഉദ്യോഗാര്‍ഥികളെയാണ് തേടുന്നത്. 30 ശതമാനം പേര് മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കാനും ഉദ്ദേശിക്കുന്നതായി സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.