InternationalLatest

നിമിഷപ്രിയയുടെ മോചനം: ഗോത്രസമൂഹ തലവന്മാരുമായി സംസാരിക്കാൻ ശ്രമം തുടങ്ങി

“Manju”

നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാം, നടപടി സ്വീകരിക്കണമെന്ന്  കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി, latest malayalam news, Nimishapriya

കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഗോത്ര സമൂഹത്തലവന്മാരുമായി സംസാരിക്കാൻ ശ്രമം തുടങ്ങി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളാണ്, കൊല്ലപ്പെട്ട യുവാവിന്റെ ഗോത്രത്തലവന്മാർ വഴി കുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണു നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. വധശിക്ഷയിൽനിന്നു മോചിതയാകാൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിനു ആശ്വാസധനം (ബ്ലഡ് മണി) നൽകുകയാണ് ഇനിയുള്ള മാർഗം. ഇതിന് ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.

അതിനിടെ, മകളെ ഒരുനോക്കു കാണാൻ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് അവസരമൊരുങ്ങി. യെമനിലെ ഏദൻവരെ എത്താനുള്ള യാത്രാനുമതി കിട്ടിയതായി പ്രേമകുമാരിക്ക് അറിയിപ്പു ലഭിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. മുംബൈയിൽനിന്നു യെമനിലെ ഏദനിലേക്കു വിമാനമാർഗം യാത്ര ചെയ്യും. ഏദനിൽനിന്നു റോഡ് മാർഗം യെമൻ തലസ്ഥാനമായ സനയിലേക്കു പോയി മകളെ കാണാനാണു പരിപാടി.

യെമനിൽ ഏദനും തലസ്ഥാനമായ സനയും രണ്ടു ഭരണകൂടങ്ങൾക്കു കീഴിലാണ്. ഏദനിൽനിന്നു സനയിലേക്കു റോഡ് മാർഗം യാത്ര ചെയ്യണമെങ്കിൽ സനയിൽനിന്നുള്ള അനുമതി ലഭിക്കണം. അതിനായി ശ്രമം തുടരുകയാണെന്നു വർഷങ്ങളോളം യെമനിൽ ജീവിച്ച തമിഴ്നാട്ടുകാരനായ സന്നദ്ധപ്രവർത്തകൻ സാമുവേൽ ജെറോം പറഞ്ഞു. അദ്ദേഹമാണു പ്രേമകുമാരിക്കൊപ്പം യെമനിലേക്കു യാത്ര ചെയ്യുക.

Related Articles

Back to top button