ലീഗ് കപ്പ് ഫൈനലില്‍ ചെല്‍സി – ലിവര്‍പൂള്‍ പോരാട്ടം
കാരബാവോ കപ്പ് ഫൈനലില്‍ ചെല്‍സി ഇന്ന് ലിവര്‍പൂളിനെ നേരിടും. വെംബ്ലിയില്‍ വെച്ചാണ് ഇന്നത്തെ ഫൈനല്‍ മത്സരം നടക്കുക.സീസണ് അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ അതെ ആഭ്യന്തര കിരീടം സ്വന്തമാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. അതെ സമയം ചെല്‍സി ഈ സീസണില്‍ സൂപ്പര്‍ കപ്പ്, ക്ലബ് വേള്‍ഡ് കപ്പ് കിരീടങ്ങള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
രണ്ട് പാദങ്ങളിലുമായി ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ലീഗ് കപ്പ് ഫൈനല്‍ ഉറപ്പിച്ചത്. കൂടാതെ തുടര്‍ച്ചയായ 6 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും ലിവര്‍പൂളിനെ നേരിടുമ്ബോള്‍ ചെല്‍സിക്ക് തുണയാകും. ചെല്‍സി നിരയില്‍ പരിക്ക് മാറി മേസണ്‍ മൗണ്ടും റീസ് ജെയിംസും ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ലീഗ് കപ്പ് ഫൈനലില്‍ ആഴ്സണലിനെ മറികടന്നാണ് ലിവര്‍പൂള്‍ ലീഗ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലീഡ്സ് യൂണൈറ്റഡിനെതിരെ 6 ഗോളുകള്‍ നേടിയ ലിവര്‍പൂള്‍ മികച്ച ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. റെക്കോര്‍ഡ് ലീഗ് കപ്പ് കിരീടം നേടാനുറച്ച് തന്നെയാവും ലിവര്‍പൂള്‍ ചെല്‍സിയെ നേരിടാന്‍ ഇറങ്ങുക. 2012ലാണ് ലിവര്‍പൂള്‍ അവസാനമായി ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയത്. ലിവര്‍പൂള്‍ നിരയില്‍ പരിക്കേറ്റ ജോട്ട കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.