LatestThiruvananthapuram
കണിയാപുരം ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം : കണിയാപുരം ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂര്‍ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റര്‍നെറ്റ് കോളിലൂടെയായിരുന്നു ഭീഷണി.ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സന്ദേശം വ്യാജമാണെന്ന് സംശയമുണ്ട്. പോലീസ് ജാഗ്രത തുടരുകയാണ്. പരിശോധന തുടരുന്നുണ്ടെങ്കിലും സര്‍വീസുകളൊന്നും തടസപ്പെട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.