IndiaLatest

ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ ലണ്ടനില്‍

“Manju”

പൂനെ : ലണ്ടനില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രൗഢഗംഭീരമായ പ്രതിമ സ്ഥാപിക്കുമെന്ന് മന്ത്രി സുധീര്‍ മുൻഗന്തിവാര്‍ .1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്‍റെ ജനറല്‍ അഫ്സല്‍ ഖാനെ വധിക്കാൻ ഉപയോഗിച്ച വാഗ് നാഖ് ആയുധം, ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്രപതി ശിവജി മഹാരാജുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുൻഗന്തിവാര്‍ പറഞ്ഞു. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പിതാവാണ് ഛത്രപതി ശിവജി മഹാരാജ്. അതിനാല്‍ പാര്‍ലമെന്റ് വളപ്പില്‍ ശിവാജി മഹാരാജിന്റെ കിരീടധാരണ സ്മരണ ചടങ്ങുകള്‍ക്ക് അവസരമൊരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കും. ലണ്ടനില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button