InternationalLatest

റഷ്യ യുക്രൈന്‍ യുദ്ധം : സൈനികര്‍ ഭയത്തില്‍, തെരുവില്‍ മൃതദേഹങ്ങളുടെ കൂമ്പാരം, ആഹാരത്തിനായി മോഷണം

“Manju”

കീവ് : പ്രേതപ്പേടിയില്‍ റഷ്യന്‍ സൈനികര്‍. യുക്രെയിന്‍ സൈനികര്‍ കൊന്നുതള്ളിയ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ കണ്ടതോടെയാണ് റഷ്യന്‍ സൈനികരുടെ മനോധൈര്യം ചോര്‍ന്നുതുടങ്ങിയത്.
സൈനിക ശക്തിയില്‍ തങ്ങളുടെ മുന്നില്‍ ഒന്നുമല്ലാത്ത യുക്രെനെ ദിവസങ്ങള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കാം എന്ന് വിചാരിച്ചാണ് റഷ്യന്‍ സൈനികര്‍ എത്തിയത്. എന്നാല്‍ വിചാരിച്ചതിനും അപ്പുറത്തായിരുന്നു കാര്യങ്ങള്‍. യുക്രെയിന്‍ സൈന്യത്തിനൊപ്പം കൈയില്‍ കിട്ടിയ ആയുധങ്ങളുമെടുത്ത് നാട്ടുകാര്‍ കൂടി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ ആവാത്ത അവസ്ഥയിലായി. കനത്ത ആള്‍നാശമാണ് റഷ്യന്‍ സൈന്യത്തിനുണ്ടായത്. ഒപ്പം വിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും വന്‍തോതില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടു. പതിനായിരത്തിലേറെ റഷ്യന്‍ സൈനികര്‍ യുക്രെയിനില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇതിനാെപ്പം 46 വിമാനങ്ങള്‍, 68 ഹെലികോപ്ടറുകള്‍, 290 ടാങ്കുകള്‍ തുടങ്ങിയവയും നഷ്ടമായി.

Related Articles

Check Also
Close
Back to top button