Uncategorized

ഡ്രൈവര്‍ ഇന്‍റര്‍വ്യൂ

“Manju”

ദുബായ്: റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ടാക്സി ഡ്രൈവറാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.മാസം 2000 ദിര്‍ഹം (40,000 രൂപ) വരെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ദേര അബുഹെയ്ല്‍ സെന്‍ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫിസിലെ എം 11ലാണ് വാക്- ഇന്‍ ഇന്‍റര്‍വ്യൂ.ഇന്നു മുതല്‍ ഈ മാസം 18 വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇന്‍റര്‍വ്യൂ. പങ്കെടുക്കാന്‍ കഴിയാത്തവര്‍ [email protected] എന്ന വിലാസത്തില്‍ സി.വി അയച്ചാല്‍ പിന്നീട് പരിഗണിക്കും. 0555513890 എന്ന നമ്ബറില്‍ വാട്സ്‌ആപ്പും ചെയ്യാം.

23-55 വയസ്സിനിടയിലുള്ള സ്തീ പുരുഷന്മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.2000 ദിര്‍ഹമിന് പുറമെ കമീഷനും ഹെല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും.ഡ്രൈവിങ് ലൈസന്‍സില്ലാത്തവരെയും പരിഗണിക്കുന്നുണ്ട്.ഇങ്ങനെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യമായി ലൈസന്‍സ് നല്‍കുന്ന പദ്ധതി ആര്‍.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Related Articles

Back to top button