ഡല്‍ഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും.ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. യെമനിലെത്തി ചര്‍ച്ചകള്‍ നടത്താനുള്ള സഹായവും കേന്ദ്രം നല്‍കും. നിമിഷപ്രിയക്കായി നയതന്ത്രതലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവേയായിരുന്നു നിലപാട് അറിയിച്ചത്. ജസ്റ്റിസ് കാമേശ്വര് റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ ഹരജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ നേരത്തെ പിന്തുണച്ചിരുന്നു. നിമിഷപ്രിയക്കായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാനായി കേന്ദ്രഇടപെടല്‍ ആവശ്യപ്പെട്ടു ലോകസഭയില്‍ ഡീന്‍ കുര്യാക്കോസ് എംപി നോട്ടീസ് നല്‍കിയിരുന്നു.
Related Articles
Check Also
Close
-
പ്രസവം കഴിഞ്ഞ് വീട്ടിലെത്തി മൂന്നാം ദിവസം യുവതി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചുApril 29, 2021 11:45 AM