സോപോര്‍: ജമ്മു കശ്മീരില്‍ ബാരാമുല്ല ജില്ലയിലെ സോപോര്‍ നഗരത്തില്‍ സിആര്‍പിഎഫിന്റെ ക്യാംപിനു നേരെ ബോംബെറിഞ്ഞു സ്ത്രീ.ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയാണു ബോംബ് എറിഞ്ഞതെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവമുണ്ടായത്. റോഡിനു നടുവില്‍ നിലയുറപ്പിച്ച സ്ത്രീ ബാഗില്‍നിന്നു ബോംബെടുത്ത് സിആര്‍പിഎഫ് ക്യാംപിലേക്ക് എറിയുകയായിരുന്നു. ബോംബ് എറിഞ്ഞതിനു പിന്നാലെ ഇവര്‍ അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. റോഡില്‍ വാഹനങ്ങളും ആളുകളും സഞ്ചരിക്കവേയാണു ബോംബേറുണ്ടായത്.
Related Articles
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു
July 18, 2020 8:08 PM
Check Also
Close
-
ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്December 18, 2020 6:58 PM