വണ്ടൂര്‍ : ഒടുവില്‍ നിര്‍മല ചേച്ചിയെ കാണാന്‍ വാവ സുരേഷ് വണ്ടൂര്‍ എത്തി. ഏത് നിര്‍മല ചേച്ചി എന്നല്ലേ..? പാമ്പുകടിയേറ്റ വാവാ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നതില്‍, ആഹ്ലാദം പ്രകടിപ്പിച്ച് അന്നദാനം നടത്തിയ വണ്ടൂര്‍ കുടുംബശ്രീ ഹോട്ടലിലെ കെസി നിര്‍മ്മല ചേച്ചി തന്നെ.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച, താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അന്നദാനം നടത്തിയ ആളെ കാണാന്‍ വാവ സുരേഷിന് എങ്ങനെ വരാതിരിക്കാന്‍ കഴിയും..രാവിലെ 10 മണിയോടെ എത്തും എന്ന് പറഞ്ഞ ആള് വണ്ടൂര്‍ എത്തിയപ്പോള്‍ പക്ഷേ ഉച്ച സമയമായി എന്ന് മാത്രം..പാമ്പ് പിടുത്തക്കാരാന് ആയ ബൈജു കോട്ടമ്പാടവും വാവയുടെ കൂടെ ഉണ്ടായിരുന്നു.നിര്‍മല ചേച്ചിയും തൊട്ടടുത്ത കച്ചവടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അപ്പോഴേക്കും, ആളുകള്‍ കാണാനും ഫോട്ടോയെടുക്കാനുമായി ഹോട്ടലിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് വാവാ കൂടിയിരുന്നവര്ക്കൊപ്പം സെല്‍ഫിയെടുത്തു. തുടര്‍ന്ന് അദ്ദേഹത്തിനായി സദ്യ വിളമ്ബി. നിര്‍മല ചേച്ചി വായില്‍ നല്കിയ ചോറുരുള ഉണ്ട്, ചേച്ചിക്ക് ഒപ്പമാണ് വാവാ സുരേഷ് ഊണ് കഴിച്ചത്, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച, തന്നെ ഇത്ര സ്നേഹിക്കുന്ന ആളെ എങ്ങനെ വന്നു കാണാതിരിക്കും ..വാവ സുരേഷ് ചോദിച്ചു.” എനിക്ക് ഈ അമ്മയെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഇനി എന്ന് ഈ അമ്മയെ കാണാന്‍ പറ്റും എന്ന് എനിക്കറിയില്ല. കാരണം എന്‍്റെ യാത്രകള്‍ അങ്ങനെ ഉള്ള യാത്രകള്‍ ആണ്. വലിയ സന്തോഷം..ഇത് ഈ നാടിന്റെ അമ്മയാണ്..ഇവിടെ എല്ലാവരും നല്കിയ സ്നേഹം മറക്കില്ല..എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുപാട് അമ്മമാരും അച്ഛന്മാരും ഉണ്ടെന്ന് ഞാന്‍ അറിഞ്ഞത് ഇപ്പോളാണ്..എല്ലാവരെയും പോയി കാണണം എന്ന് ആണ് ആഗ്രഹിക്കുന്നത്…”
പാമ്ബ് പിടുത്തം നിര്‍ത്തിയോ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം രാത്രി കൂടി ഒരു പാമ്ബിനെ കാട്ടില്‍ കൊണ്ട് വിട്ടതേയുള്ളൂ എന്നായിരുന്നു മറുപടി. വലിയ പാമ്ബുകളേ പിടിക്കുന്നത് നിര്‍ത്തി, ശരീരം ഒന്ന് ശ്രദ്ധിക്കണമെന്ന് വാവക്ക് നിര്‍മല ചേച്ചിയുടെ ഉപദേശം
” വാവ സുരേഷ് ഇങ്ങനെ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല…രാവിലെ മുതല്‍ കാത്തിരിക്കുക ആണ്..എനിക്ക് ഒന്നേ പറയാന്‍ ഉള്ളൂ, ഇനി ശരീരം ഒക്കെ ശ്രദ്ധിക്കണം, വലിയ പാമ്പുകളെ ഒക്കെ പിടിക്കുന്നത് കുറയ്ക്കണം..ആരെങ്കിലും സഹായിക്കാന്‍ ആവശ്യപ്പെട്ടാല്‍ പോകണ്ട എന്നല്ല, ശരീരം ഒക്കെ ശ്രദ്ധിച്ചു മതി ബാക്കി ഒക്കെ ”
കഴിഞ്ഞ ഫെബ്രുവരി 12 നാണ് , വാവാ സുരേഷ് പാമ്ബുകടിയേറ്റ് ആശുപത്രി വിട്ടതില്‍ ആഹ്ലാദം പ്രകടപിച്ച് കെസി നിര്‍മ്മല കുടുംബശ്രീ ഹോട്ടലില്‍ അന്നദാനം നടത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വാവ സുരേഷ് നിര്‍മ്മലയേ ഫോണില്‍ വിളിച്ച് പരിചയപ്പെട്ടു വരുമെന്ന് അറിയിക്കുക ആയിരുന്നു. ഒരു മണിക്കൂറോളം സമയം കുടുംബ ശ്രീ ഹോട്ടലില്‍ ചെലവഴിച്ചാണ് വാവാ സുരേഷ് മടങ്ങിയത്.