IndiaKeralaLatest

ഛര്‍ദ്ദിക്കാനായി പുറത്തേക്കിട്ട തല എതിരെ വന്ന ട്രക്ക് എടുത്തു.

“Manju”

ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ തല പുറത്തേയ്ക്കിട്ടു ; ട്രക്ക് ഇടിച്ച് തല  വിച്ഛേദിക്കപ്പെട്ട പതിനൊന്നുകാരി മരിച്ചു - News Malayalam

ഇന്‍ഡോര്‍: ഓടുന്ന ബസിന്റെ ജനാലവഴി ഛര്‍ദ്ദിക്കാനായി പുറത്തേക്ക് എഴുന്നേറ്റ 13 കാരിയുടെ തല എതിരേ വന്ന ട്രക്കിടിച്ച്‌ തെറിച്ചുപോയി. മദ്ധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലായിരുന്നു ദാരുണ സംഭവം. 13 കാരി പെണ്‍കുട്ടിയുടെ തലയാണ് അറ്റുപോയത്. പെണ്‍കുട്ടി ഛര്‍ദ്ദിക്കാനായി തല പുറത്തേക്ക് നീട്ടിയപ്പോള്‍ എതിര്‍ദിശയില്‍ വന്ന ട്രക്കിടിക്കുകയായിരുന്നു.

ഖണ്ഡ്വയില്‍ നിന്നും ഇന്‍ഡോറിലേക്ക് യാത്ര ചെയ്ത തമന്ന എന്ന പെണ്‍കുട്ടയാണ് മരിച്ചത്. അമ്മയും സഹോദരിയുമായി ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു തമന്ന ഇരുന്നത്. ഖണ്ഡ്വയില്‍ നിന്നും രാവിലെ 8 മണിക്ക് പുറപ്പെട്ട ബസ് 9.30 യോടെ ഇന്‍ഡോര്‍ ഇച്ചാപ്പൂര്‍ ഹൈവേയില്‍ റോഷിയാ ഫാറ്റയില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഇവിടെ എത്തിയപ്പോള്‍ തമന്നയ്ക്ക് ഛര്‍ദ്ദിക്കാന്‍ വരികയും പെട്ടെന്നുള്ള ബുദ്ധിമുട്ടില്‍ തല പുറത്തേക്ക് ഇടുകയുമായിരുന്നു. ഇതേ സമയത്ത് തന്നെ അതിവേഗത്തില്‍ എതിരേ വന്ന ട്രക്ക് തല അറ്റു കൊണ്ടു പോകുകയുമായിരുന്നു.

”ഞങ്ങളുടെയെല്ലാം ദേഹത്തേക്കും ബസിനുള്ളിലും ആകെ ചോരയായി. ഒന്നും മനസ്സിലായില്ല. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് അലറിക്കരയുന്നത് കേട്ടു.” ദൃക്‌സാക്ഷികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച്‌ വിവരിച്ചത് ഇങ്ങിനെയായിരുന്നു എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളി കോളനിയില്‍ താമസിച്ചിരുന്ന തമന്നയും അമ്മയും സഹോദരിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

Related Articles

Back to top button