അഞ്ചാലുംമൂട് ; ദേശീയപാത 66ന്റെ വികസനം 2025ല്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് ഇതിനകം 5500 കോടി രൂപ കേരളം നല്കി. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിവേഗപാതകൊണ്ട് ഒരു രാജ്യവും തകര്‍ന്നിട്ടില്ല. പുതിയ തലമുറയുടെ വികസന സ്വപ്നങ്ങളെക്കൂടി കണ്ടാണ് കേരളം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തിന്റെ പദ്ധതിയായി മുന്നോട്ടുവച്ചത് കെ – റെയില്‍ നടപ്പാക്കും എന്നതാണ്. ജനം അതിനു മാര്‍ക്കിട്ടു. വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അത് നടപ്പാക്കാന്‍ നടപടിയെടുത്തു. എന്നാല്‍, കെ – റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറഞ്ഞുനടക്കുന്നത്. എതിര്‍പ്പിനു പിന്നില്‍ ഒറ്റക്കാരണമേ ഉള്ളൂ, എല്‍ഡിഎഫ് ആണ് പദ്ധതി നടപ്പാക്കുന്നത് എന്നതാണ് അത്. നാളെയുടെ സാധ്യതകളിലേക്ക് നാടിനെ കൈപിടിച്ചുയര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.