ഹൈദരാബാദ്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പര്‍ദ ടയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു.
ഹൈദരാബാദിലെ യാചരത്തില് 18 കാരിയായ പെണ്‍കുട്ടിയും സഹോദരനും ബൈകില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ബൈക് മറിഞ്ഞെങ്കിലും സഹോദരന് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുചക്രവാഹനത്തില്‍ പോകുമ്ബോള്‍ ശ്രദ്ധിക്കണമെന്ന് പലരും വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ് നല്കുന്നു.
మహిళలు, యువతులు బైక్ వెనుక కూర్చున్నప్పుడు జర పైలం..!!! @HiHyderabad @siddipetcp @spsircilla @cpwrl @KhammamCp @HYDTP @oneindiatelugu @NewsmeterTelugu @News18Telugu @ntdailyonline @RachakondaCop @Rachakonda_tfc @iAbhinayD #RoadAccident #RoadSafety #TSRTCRoadSafety pic.twitter.com/cfwJ2SfZR5
— V.C Sajjanar IPS MD TSRTC Office (@tsrtcmdoffice) May 19, 2022
ദാരുണമായ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി ടിഎസ്ആര്‍ടിസി മാനജിംഗ് ഡയറക്ടര്‍ വിസി സജ്ജനാര്‍ ട്വീറ്റ് ചെയ്തു, ‘സ്ത്രീകളേ, പെണ്‍കുട്ടികളേ, നിങ്ങള്‍ ബൈകില്‍ ഇരിക്കുമ്ബോള്‍ ശ്രദ്ധിക്കുക’, അദ്ദേഹം കുറിച്ചു. ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള ചര്‍ചകള്‍ക്കും തുടക്കമിട്ടു. ഇതിനുശേഷം നിരവധി ബോധവല്കരണ വീഡിയോകള്‍ ഓണ്‍ലൈനില്‍ പലരും പങ്കുവെക്കുന്നുണ്ട്.