IndiaLatest

ഡല്‍ഹിയില്‍ അപൂര്‍വ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി

“Manju”

ഡല്‍ഹി : ഡല്‍ഹിയില്‍ അപൂര്‍വ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്.
ഗംഗാറാം ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 30-70 പ്രായപരിധിയിലാണ് രോഗം കണ്ടെത്തിയവര്‍. അഞ്ച് പേരില്‍ രണ്ട് പേര്‍ക്കും ഗുരുതരമായ രക്ത സ്രവമായിരുന്നു. ഇതില്‍ ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Related Articles

Back to top button