കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാല്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ പലയിടങ്ങളിലും വെള്ളംകയറി. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം, എംജി റോഡ് (പള്ളിമുക്ക് മെഡിക്കല്‍ ട്രസ്റ്റ് റോഡ്) തുടങ്ങിയ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വരും മണിക്കൂറുകളില്‍ മഴയ്ക്ക് ശമനമുണ്ടാകും.
അതേസമയം, വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനു മുന്നോടിയായി മഴ തുടരാനാണ് സാധ്യത.