KannurKeralaLatest

കണ്ണൂർ ജില്ലയിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് നിർമ്മിച്ച ടെലിഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

“Manju”

പാനൂർ : കണ്ണൂർ ജില്ലയിലെ പാനൂരിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് നിർമ്മിച്ച ടെലിഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

MTK ഫാമിലി ക്രീയേഷൻസ് എന്ന യുട്യൂബ് ചാനലിൽ “കരങ്ങൾ ” എന്ന പേരിലാണ് ഷോർട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.ഈ ഷോർട് ഫിലിമിനെ ഏറെ കൗതുകകരമാക്കുന്നത് ഇതിന്റെ ക്യാമറ, എഡിറ്റിങ്, സാങ്കേതിക സഹായം, അസ്സോസിയേറ്റ്, കഥ, തിരക്കഥ തുടങ്ങിയവയെല്ലാം ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് തന്നെയാണ് മറ്റൊരു പ്രത്യേകത.

ഈ ഷോർട് ഫിലിം പൂർണമായും മൊബൈൽ ക്യാമറയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ക്യാമറ & എഡിറ്റിംഗ് – രാജേഷ് MTK, അസ്സോസിയേറ്റ് -രതീഷ് MTK, സാങ്കേതികസഹായം -മോഹനൻ MTK, ദിനേശൻ MTK, സതീശൻ MTK, റോഹിത് ബാലതാരങ്ങൾ -മനുപ്രിയ ആദിത്യൻ, കഥ- രജേഷ് കുട്ടൻ MTK, തിരക്കഥ -രജേഷ് കുട്ടൻ MTK, ലസിത വിക്രം, സംവിധാനം- രജേഷ് കുട്ടൻ MTK.

https://www.facebook.com/143777112452758/videos/1198240197187837/

 

 

Related Articles

Back to top button