IndiaKeralaLatest

സിനിമാതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍

“Manju”

മുംബൈ: കൊവിഡ് മൂലമുള്ള കടുത്ത പ്രതിസന്ധിയില്‍പ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ തങ്ങള്‍ വിനോദയാത്ര പോയതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമാതാരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ബോളിവുഡ് നടന്‍ അന്നു കപൂര്‍. കൊവിഡ് സാഹചര്യം കാരണം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പിലാണ് ഈ പ്രകടനം നടത്തുന്നത് എന്നുള്ള കാര്യം താരങ്ങള്‍ മറക്കാന്‍ പാടില്ലെന്നും പണവും സൗകര്യവും ഉണ്ടെങ്കില്‍ അത് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും അന്നു കപൂര്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് മാദ്ധ്യമമായ ‘ബോളിവുഡ് ഹംഗാമ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.’നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസ്സമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്”- അന്നു കപൂര്‍ പറഞ്ഞു.’-നടന്‍ പറയുന്നു.
ബോളിവുഡിലെ മറ്റൊരു നടനായ നവാസുദ്ധീന്‍ സിദ്ധീക്കിയും ബോളിവുഡ് സെലിബ്രിറ്റികളെ സമാനമായ രീതിയില്‍ ഇതേ വിഷയയില്‍ കുറ്റപ്പെടുത്തിയിരുന്നു. രാജ്യമാകമാനം കടുത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ദന്തഗോപുരങ്ങളില്‍ കഴിയുകയാണെന്നാണ്ന നടന്‍ വിമര്‍ശിച്ചത്. തങ്ങള്‍ വിനോദയാത്ര പോയ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്‍ക്കെതിരേയായിരുന്നു അദ്ദേഹം ഈ വിമര്‍ശനം നടത്തിയത്.

Related Articles

Back to top button