LatestThiruvananthapuram

ബൈക്കില്‍ സഞ്ചരിക്കവേ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു.

“Manju”

പോത്തന്‍കോട് : ബൈക്കില്‍ യാത്രചെയ്യവേ ഷാള്‍ കുരുങ്ങി പോത്തന്‍കോട് വീട്ടമ്മ മരിച്ചു. ചിറവിള തിരുനഗര്‍ ആയില്യാ ഭവനില്‍ ഷീജാ കുമാരി (46) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ പോത്തന്‍കോട് മേലേമുക്കിലായിരുന്നു അപകടം. അടുത്ത സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ഷീജാകുമാരിയുടെ ഷാള്‍ ബൈക്കിന്റെ വീലില്‍ കുടുങ്ങി റോഡില്‍ വീണ് തലപൊട്ടുകയായിരുന്നു. ഒരു ബര്‍ത്തേ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മക്കളായ അനഘാ ചന്ദ്രനും അമൃതാ ചന്ദ്രനും മറ്റൊരു സ്കൂട്ടറില്‍ തൊട്ടുപിന്നാലെയുണ്ടായിരുന്നു. ഷീജാ കുമാരിയെ പെട്ടെന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ് പരേതനായ കര്‍മ്മ ചന്ദ്രന്‍ നായര്‍.

Related Articles

Check Also
Close
Back to top button