Uncategorized

പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

“Manju”

തൃശൂര്‍: പള്‍സര്‍ സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് എറണാകുളം സബ്ജയിലില്‍ നിന്ന് സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. സുനിയെ  ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അഞ്ചുവർഷമായി ജയിലിൽ‍ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി ജൂലായ് 13-ന് തള്ളി. ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button