IndiaLatest

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി

“Manju”

മുംബൈ: വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി. മുകേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അറിയിച്ച്‌ അജ്ഞാതന്റെ ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്റെ ഹോസ്പിറ്റലിലേക്കാണ് കോളുകള്‍ വന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വന്ന ഭീഷണി കോളുകളെ കുറിച്ച്‌ റിലയന്‍സ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ മൂന്നിലധികം കോളുകള്‍ ലഭിച്ചു. അന്വേഷണം നടന്നുവരുന്നു. മുംബൈ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഭീഷണി കോളുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ പടിഞ്ഞാറന്‍ മുംബൈയിലെ ദഹിസര്‍ പ്രദേശത്ത് ഒരാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയിരുന്നു. പോലീസില്‍ വിവരമറിയിച്ചയുടന്‍, സച്ചിന്‍ വാസിന്റെ നേതൃത്വത്തിലുള്ള മുംബൈ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ അന്വേഷണത്തിനായി സ്ഥലത്തെത്തി. കേസിന്റെ മുഖ്യ അന്വേഷകനായി സച്ചിന്‍ വാസെ ചുമതലയേറ്റു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, താനെ ആസ്ഥാനമായുള്ള വ്യവസായി മന്‍സുഖ് ഹിരേന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് കേസ് എന്‍..എയ്ക്ക് കൈമാറി. അംബാനിയുടെ വസതിക്ക് പുറത്ത് കണ്ടെത്തിയ സ്കോര്‍പിയോയുടെ ഉടമയാണ് ഹിരേന്‍. ഒരാഴ്ച മുമ്പാണ് വാഹനം മോഷണം പോയതെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. 2021 മാര്‍ച്ച്‌ 5ന് താനെയിലെ ഒരു തോട്ടില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button