ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. തീര്‍ത്തും യുവതാരങ്ങള്‍ നിറഞ്ഞ ടീമിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായി അയക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ടീം പ്രീസീസണായി യു എ ഇയിലേക്ക് പോകുന്നത് കൊണ്ടാണ് ക്ലബ് റിസേര്‍വ്സ് താരങ്ങളെ ഡ്യൂറണ്ട് കപ്പിന് അയക്കുന്നത്. യുവതാരങ്ങളില്‍ ചിലരെ ഇവാന് വുകമാനോവിച് പ്രീസീസണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവരും ഡ്യൂറണ്ട് കപ്പ് സ്ക്വാഡില്‍ ഇല്ല.നിഹാല്‍, ശ്രീകുട്ടന് എന്നിവര്‍ സീനിയര്‍ ടീമില്‍ ഇടം നേടിയതാണ് ഡ്യൂറണ്ട് കപ്പില്‍ ഇല്ലാത്തത് എന്നാണ് മനസ്സിലാക്കുന്നത്. ഇന്ത്യക്ക് ഒപ്പം സാഫ് അണ്ടര്‍ 20 കിരീടം നേടിയ വിബിന് മോഹനന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡില്കുണ്ട്. 21 അംഗ സ്ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്.
Related Articles
Spiritual Movements Initiated Social Renaissance – Swami Gururathnam Jnana Thapaswi
November 7, 2023 5:23 PM
Check Also
Close
-
ഭാര്യയ്ക്ക് മര്‍ദ്ദനം; ബാങ്കുദ്യോഗസ്ഥന് അറസ്റ്റില്‍November 28, 2021 4:32 PM