IndiaLatest

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊവിഡ് ബാധിച്ച്‌ നഴ്സ് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഹൈദരാബാദ്: വിരമിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു. ഹൈദരാബാദിലെ ഗവ.ജനറല്‍ ആന്‍ഡ് ചെസ്റ്റ് ആശുപത്രിയിലെ മുതിര്‍ന്ന നഴ്സാണ് മരിച്ചത്. ജൂണ്‍ അവസാനം ഇവരുടെ സര്‍വീസ് തീരുമായിരുന്നു. മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍, ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്. ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് ജോലി ചെയ്തത്. ഇവിടെ നിന്നാകാം രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Articles

Back to top button