KeralaLatest

യു.എസില്‍ വീണ്ടും ‘ജോര്‍ജ് ഫ്ലോയിഡ് മോഡല്‍’

“Manju”

മര്‍ദ്ദനമേറ്റ് മരിച്ച ജോര്‍ജ് ഫ്ലോയിഡിനെ മര്‍ദിച്ച സമാനരീതിയില്‍ വീണ്ടും അതിക്രമം നടത്തി അമേരിക്കന്‍ പൊലീസ്. യുവാവിനെ തെരുവിലിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തവന്നു. ഇതിന് പിന്നാലെ രണ്ടു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.

ക്രാഫോര്‍ഡ് കണ്‍ട്രി ഷെരിഫിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സൗത്ത് കരോലിന സ്വദേശിയായ റന്റല്‍ വോസെസ്റ്റര്‍ എന്ന 27കാരനയൊണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ നടന്ന സംഭവത്തില്‍ അര്‍ക്കന്‍സാസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

https://twitter.com/i/status/1561409827422851076

ഒരു കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കവെയാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Check Also
Close
Back to top button