IndiaLatest

രാജ്യത്തെ ഏറ്റവും വലിയ ടെസ്റ്റിംഗ് ട്രാക്കൊരുക്കി മഹീന്ദ്ര

“Manju”

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത്, രാജ്യത്തെ ഏറ്റവും വലിയ ടെസ്റ്റിംഗ് ട്രാക്കൊരുക്കി മഹീന്ദ്ര. ഇവിടെ 454 ഏക്കര്‍ സ്ഥലത്താണ് മഹീന്ദ്രയുടെ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്ക് ഒരുങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് ഓട്ടോമോട്ടീവ് റിസേര്‍ച്ചിന്റെ ഡിസൈനില്‍ എല്‍ ആന്‍ഡ് ടിയാണ് മഹീന്ദ്രയുടെ ഈ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര നിര്‍മിക്കുന്ന എല്ലാ എസ്.യു.വികളും പല പ്രതലങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഈ ട്രാക്കില്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച്‌ ഏറ്റവും വലിയ പ്രൂവിങ്ങ് ഗ്രൗണ്ടാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 510 കോടി രൂപ നിക്ഷേപത്തിലാണ് 454 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച്‌ കിടക്കുന്ന ഈ പ്രൂവിങ്ങ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. ഇത്തരം ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്പാനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മഹീന്ദ്രയ്ക്കായി ഈ പ്രൂവിങ്ങ് ഗ്രൗണ്ടിന്റെ ഡിസൈനിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചെയ്യാര്‍ ഇന്‍ഡസ്ട്രീയല്‍ മേഖലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ട്രാക്ക് മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തികരിച്ചത്.

Related Articles

Back to top button