ലോകക്കപ്പ് എന്‍ഗോലോ കാന്റെക്ക് നഷ്ട്ടമാകും
ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ എന്‍’ഗോലോ കാന്റെ മൂന്ന് മാസത്തേക്ക് പുറത്തിരിക്കുകയാണെന്നും ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമാകുമെന്നും വന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ലോകം കേട്ടിരുന്നത്.2018 ലെ ലോകകപ്പ് വിജയത്തില്‍ 31 കാരനായ താരത്തിന്റെ പങ്കു വളരെ വലുത് ആയിരുന്നു .അതിനാല്‍ ഈ വാര്‍ത്ത ദിദിയര്‍ ദെഷാംപ്സിനു വലിയൊരു തിരിച്ചടി തന്നെ ആണ്.
കാന്റെയുടെ അഭാവം ചെല്‍സി ബോസ് ഗ്രഹാം പോട്ടറെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണ്, ജനുവരി പകുതി വരെ മധ്യനിരക്കാരന് ഇല്ലാതെയായിരിക്കും അദ്ദേഹത്തിന്റെ ടീം കളിക്കുന്നത്.ഓഗസ്റ്റില്‍ ടോട്ടന്‍ഹാം ഹോട്സ്പറുമായുള്ള മത്സരത്തില്‍ പരിക്കേറ്റ താരത്തിന് സീസണിന്റെ ഭൂരിഭാഗവും നഷ്ടമായി.കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് പതുക്കെ സുഖം പ്രാപിക്കുന്ന യുവന്റസ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ ഫിറ്റ്നസും ദെഷാംപ്സിന് തലവേദന സൃഷ്ട്ടിക്കുന്നു.