IndiaLatest

കന്നുകാലി നീക്കത്തിനുള്ള നിയന്ത്രണം ഒരു മാസം കൂടി

“Manju”

മുംബയ്: ലംപി ത്വക്ക് രോഗം പടരുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കന്നുകാലി നീക്കത്തിനേര്‍പ്പെടുത്തിയ നിയന്ത്രണം ഒരു മാസം കൂടി തുടരുമെന്ന് മന്ത്രി രാധാകൃഷ്ണ വിഖേ പറഞ്ഞു. ലംപി വൈറസ് അണുബാധയ്ക്കെതിരെ ശക്തമായ വാക്സിനേഷന്‍ യജ്ഞം നടക്കുന്നതിനിടെയാണ് നടപടി. സര്‍ക്കാരിന്റെ അടിയന്തര നടപടിയിലൂടെയും വാക്സിനേഷനിലൂടെയും മരണസംഖ്യ 2,100ല്‍ നിറുത്താന്‍ കഴിഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. രോഗം പടര്‍ന്ന സാഹചര്യത്തില്‍ സെപ്തംബ‌ര്‍ ആദ്യമാണ് കന്നുകാലി നീക്കത്തിനും മേളകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button