IndiaLatest

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

“Manju”

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഡി രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു. 2019ല്‍ സുധാകര്‍ റെഡ്ഡി ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 73കാരനായ ഡി രാജ, തമിഴ്നാട്ടില്‍ നിന്നുള്ള നേതാവാണ്. കേരള ഘടകം അസിസ്റ്ററന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, രാജ്യസഭ എംപി പി സന്തോഷ് കുമാര്‍ ന്നിവര്‍ ദേശീയ എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍. പി പി സുനീര്‍, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, ടി ടി ജിസ്മോന്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മൊകേരിയേയും തെരഞ്ഞെടുത്തു.

 

Related Articles

Check Also
Close
  • …..
Back to top button