IndiaLatest

ഭാരതം എന്നും സ്ത്രീശക്തിയെ ആദരിക്കുന്ന രാജ്യം

“Manju”

ലക്‌നൗ: രാജ്യം വെല്ലുവിളികള്‍ നേരിട്ട സമയങ്ങളില്‍ അതിനെ താങ്ങി നിര്‍ത്തുന്നതില്‍ മഥുര, ബ്രജ് മേഖലകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വികസനം കൊണ്ടുവരുന്ന തിരക്കിനിടിയില്‍ മഥുരയെയും ബ്രജിനെയും ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഥുരയില്‍ സംഘടിപ്പിച്ച ബ്രജ് രാജ് ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭാരതം എന്നും സ്ത്രീ ശക്തിയെ ആദരിക്കുന്ന രാജ്യമാണ്. രാഷ്‌ട്ര നിര്‍മ്മാണത്തിനും സമൂഹത്തിന് മുന്നോട്ടുള്ള വഴിയൊരുക്കുന്നതിനും സ്ത്രീകള്‍ നിരവധി സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. രാജ്യം എന്നും അവരെ ആദരിക്കുന്നു. അതിന് ഉദാത്തമായ ഉദാഹരണമാണ് മീരാബായ്. മീരാബായിയും ഗുജറാത്തുമായുള്ള ബന്ധം വളരെ സുപ്രധാനമാണ്. മീരാഭായിയുടെ അവസാന നാളുകളില്‍ ഗുജറാത്തിലെ ദ്വാരകയിലാണ് താമസിച്ചിരുന്നത്.

രാജസ്ഥാനിലെ വീരഭൂമിയില്‍ ജനിച്ച മീരാബായി ഭക്തിയും ആത്മീയതയും പകര്‍ന്ന് രാജ്യത്തെ ഉന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ്. ഇത് സാധാരണ ഭൂമിയല്ല. സ്നേഹത്തിന്റെ യഥാര്‍ത്ഥ രൂപമാണിവിടം. മഥുരയും ബ്രജും ഇപ്പോള്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. 2014-ല്‍ വാരാണസിയില്‍ എംപിയായപ്പോള്‍ മുതല്‍ താൻ ഉത്തര്‍പ്രദേശിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button