Uncategorized

ലഹരിവിരുദ്ധ കര്‍മ്മസേന രൂപീകരണ പ്രഖ്യാപനം നടന്നു.

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും സേനയില്‍

“Manju”

തിരുവനന്തപുരം : സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരേ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കര്‍മ്മസേന രൂപീകരണ പ്രഖ്യാപനം നടന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍.ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. വി.കെ. പ്രശാന്ത് എം.എല്‍.. മുഖ്യപ്രഭാഷണം നടത്തി. എന്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അലോക് ബേറി സ്വാഗതം ആശംസിച്ച യോഗത്തില്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണറും വിമുക്തി സി...യുമായ ഡി.രാജീവ് ഐ..എഫ്.എസ്., കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിഘ്നേശ്വരി ഐ..എസ്., സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.പി.ബൈജു ഭായ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ലാ & ഓര്‍ഡര്‍ അജിത് ഐ.പി.എസ്., .എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. പി.സുരേഷ് കുമാര്‍, സ്റ്റേറ്റ് എന്‍.എസ്. എസ്. ഓഫീസര്‍ ഡോ. അൻസാര്‍ ആര്‍.എൻ. നന്ദി രേഖപ്പെടുത്തി.

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ നിന്നും ലഹരി വിരുദ്ധ കര്‍മ്മസേനയില്‍ ഫാക്ക്വല്‍റ്റി മെമ്പര്‍ ഷിബു ബി., 17-ാം ബാച്ചിലെ വിദ്യാര്‍ത്ഥികളായ അഭിനവ് വി, മരിയ ആന്റോ, പ്രീതി എം., പതിനെട്ടാം ബാച്ചില്‍ നിന്ന് സുമയ്യ യൂസുഫ്, സേതുലക്ഷ്മി ഉണ്ണി, അര്‍ച്ചന രാജ് യു, ഗൗരി കൃഷ്ണ എന്നിവരും, പത്തൊൻപതാം ബാച്ചില്‍ നിന്ന് നവനീത് എം., സോംജിത് എ.എസ്., പവിത്ര മണി എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

 

Related Articles

Back to top button