Uncategorized

പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

“Manju”

പാലക്കാട് :  ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പാലക്കാട് രാജ്യത്തിന്റെ 74മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ  കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജി നാഗഭൂഷണം പതാക ഉയർത്തി.ചടങ്ങിൽ  ശാന്തിഗിരി പാലക്കാട് ഏരിയ ചീഫ് സർവ്വാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി  മഹനീയ സാന്നിധ്യമായി.   ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ശാലക്യ തന്ത്ര ഡിപ്പാർട്ടമെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആദർശ് സി. രവി സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ആദരണീയ ജനനി രമ്യ പ്രഭ ജ്ഞാന തപസ്വിനി , ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടന്റ് സസ്മിത പി എന്നിവർ സംബന്ധിച്ചു. കൂടാതെ വിദ്യാർത്ഥികൾ , ഹൗസ് സർജൻസ്, സ്റ്റാഫുകൾ എന്നിവർക്ക് സ്വാമി മധുര വിതരണം നടത്തി.

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ നിന്ന്

Related Articles

Check Also
Close
Back to top button