Uncategorized

ട്രാഫിക് നിയമം പാലിച്ച് പെണ്‍കുട്ടി, ചോക്ലേറ്റ് നല്‍കി പൊലീസ്, വൈറല്‍ ചിത്രം

“Manju”

ജീവനെക്കാള്‍ കൂടുതല്‍ പിഴ ഭയന്നാണ് നമ്മളില്‍ പലരും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത്. നിയമം തെറ്റിച്ചാല്‍ അതു കൃത്യമായി മനസിലാക്കി പിഴ ചുമത്തും എന്നാല്‍ നിയമം അനുസരിച്ചാല്‍ ആരും മൈഡ് ചെയ്യില്ലെന്ന് തമാശരൂപേണ പലരും പറയാറുണ്ട്.
എന്നാല്‍ മൈഡ് ചെയ്യുന്നവരുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു ചിത്രം.രണ്ട് ചോക്ലേറ്റ് മിഠായി ആണ് ചിത്രത്തില്‍. കൗതുകം മിഠായി അല്ല, മിഠായി നല്‍കാനുള്ള കാരണമാണ്. റോഡില്‍ ട്രാഫിക് നിയമനം പാലിച്ചതിന് അഹമ്മദാബാദ് പൊലീസ് തനിക്ക് സമ്മാനമായി തന്ന ചോക്ലേറ്റാണ് ഇതെന്ന് പറഞ്ഞാണ് റിത്വി എന്ന പെണ്‍കുട്ടി ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ ഇതൊക്കെ പൊലീസിന്റെ പബ്ലിസിറ്റി തന്ത്രമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലരുടെ അഭിപ്രായം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ തനിക്ക് പൊലീസുകാര്‍ ഒരു കുപ്പി വെള്ളം തന്നിട്ട് അത് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന് ഒരാള്‍ കമന്റ് ചെയ്തു.
മറ്റൊരാള്‍ എല്ലാവര്‍ക്കും പൊലീസ് ഇത്തരത്തില്‍ മിഠായി കൊടുക്കുന്നുണ്ടോ അതോ നിങ്ങള്‍ക്ക് മാത്രമാണോ മിഠായി എന്നായിരുന്നു കമന്റ് ചെയ്തത്. ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ ചിത്രം കണ്ടു. മൂവായിരത്തോളം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തത്.

Related Articles

Back to top button