Uncategorized

വനവാസി ഊരുകള്‍ക്ക് ആധുനിക സ്ട്രച്ചറുകള്‍ നല്‍കി സുരേഷ് ഗോപി

“Manju”

 

തൃശൂര്‍: ആതിരപ്പള്ളി വനവാസി ഊരുകളിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി നടന്‍ സുരേഷ് ഗോപി. വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആധുനിക സ്ട്രച്ചര്‍ നടന്‍ വാങ്ങി നല്‍കി.

വനവാസി ക്ഷേമ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് അവ ലഭിക്കുന്നില്ല. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തന്റെ ശ്രമം. മലക്കംപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാമെന്നും ജനങ്ങള്‍ക്ക് സുരേഷ് ഗോപി ഉറപ്പ് നല്‍കി.

അരകാപ്പ്, വീരന്‍കുടി, വെട്ടിവിട്ട കാട് ഊരുകളിലെ വനവാസികള്‍ക്കാണ് താരം തണലായത്. ഈ ഊരുകളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആശുപത്രിയിലെത്തുക വളരെ പ്രയാസകരമാണ്. മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേയ്‌ക്ക് രോഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകള്‍ സുരേഷ് ഗോപി നല്‍കിയത്.

മലക്കപ്പാറയില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുരേഷ് ഗോപി തയ്യാറായിരുന്നു. എന്നാല്‍, പഞ്ചായത്ത് തലത്തില്‍ അത് നടപ്പാക്കുമെന്ന് ജില്ലാകളക്ടര്‍ നടനെ അറിയിച്ചു. പക്ഷെ, നാളിതുവരെയായിട്ടും വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. പഞ്ചായത്ത് ഇതുവരെ പാലിക്കാത്ത വാഗ്ദാനം താന്‍ ചെയ്ത് തരാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

 

Related Articles

Check Also
Close
Back to top button