Uncategorized

പൂനെ- നാസിക് അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് അനുമതി

“Manju”

മുംബൈ: പൂനെനാസിക് അതിവേഗ റെയില്‍ പാത പദ്ധതിക്ക് അംഗീകാരം. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി സജീവമാണെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പൂനെയില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് നാസിക്കിലെത്താം. നിലവില്‍ നാലര മണിക്കൂര്‍ റോഡുമാര്‍ഗം സഞ്ചരിക്കണം.

റെയില്‍വേ ലൈന്‍ ഏകദേശം 235 കിലോമീറ്ററോളം വരും. പൂനെയില്‍ നിന്ന് അഹമ്മദ്നഗര്‍ വഴിയാണ് നാസിക്കിലേക്ക് പോകുന്നത്. 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് ഈ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയും. 16,039 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ 24 സ്റ്റേഷനുകളുണ്ടാകും. ഏകദേശം 20 തുരങ്കങ്ങളും ഉണ്ടാകും.

 

Related Articles

Check Also
Close
Back to top button