Uncategorized

പ്രതിസന്ധി മറികടക്കാൻ 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി

“Manju”

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്രസർക്കാർ. സാമ്പത്തിക ആരോഗ്യ മേഖലകൾക്കുള്ള പദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്ത് ഉണർവ് ഉണ്ടാക്കുന്നതിനൊപ്പം കൊറോണ പ്രതിസന്ധി തകർത്ത മേഖലകളെ തിരികെ കൊണ്ടുവരികയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യമെന്ന് നിർമ്മല സിതാരാമൻ പറഞ്ഞു.

എട്ടിന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ നാല് പദ്ധതികൾ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിൽ 50,000 കോടി രൂപ ആരോഗ്യ മേഖലയ്ക്കും മറ്റ് മേഖലകൾക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു. ഇത് കൂടാതെ 1.5 ലക്ഷം കോടി രൂപയുടെ ഒരു സാമ്പത്തിക സഹായം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളെ സഹായിക്കുന്നതിനായാണ് ഈ പദ്ധതി.

കഴിഞ്ഞ സാമ്പത്തിക വർഷം ആത്മനിർഭർ ഭാരത് പദ്ധതിയിൽ 3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വായ്പ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് 4.5 ലക്ഷമാക്കി ഉയർത്തിയതായി നിർമ്മല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആത്മ നിർഭർ ഭാരത് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതികളെന്ന് ധനമന്ത്രി വ്യക്തമാക്കി.

ടൂറിസം മേഖലയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമുള്ളതാണ് പുതിയ പദ്ധതികൾ. 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ നൽകും. ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നൽകും. ലൈസൻസുള്ള ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപ സഹായം. അഞ്ച് ലക്ഷം സൗജന്യ ടൂറിസ്റ്റ് വീസകൾ നൽകുകയും ചെയ്യും. പുതിയ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പ നൽകും. ആരോഗ്യ മേഖലയിലെ വായ്പയ്ക്ക് 7.95 ശതമാനം പലിശ ഏർപ്പെടുത്തുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Related Articles

Back to top button