Uncategorized

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക്

“Manju”

അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർഗാവസ്കർ ട്രോഫി ടെസ്റ്റ് സീരിസ് സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിലായതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. 2-1 നാണ് ഇന്ത്യയുടെ വിജയം. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയിരുന്നു. മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരുടീമുകളും ചേര്‍ന്ന് മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: 480, രണ്ടിന് 175. ഇന്ത്യ: 571‌‌.

അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാന്‍ മാത്യു കുനെമാന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

 

 

 

Related Articles

Back to top button