Uncategorized

സ്നേഹത്തിന്റെ പാഥേയം ചേര്‍ത്തല മതിലകം ലപ്രസി റീഹാബിലിറ്റേഷൻ സെന്ററില്‍

ശാന്തിഗിരി മാതൃമണ്ഡലം ചേര്‍ത്തല ഏരിയയാണ് സംഘാടകര്‍

“Manju”

ചേര്‍ത്തല : ചേർത്തല ഏരിയ ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠ സമർപ്പണ വാർഷികാഘോഷത്തിന്റെ ഭാഗമായി ചേർത്തല മതിലകം ലെപ്രോസി റീഹാബിലിറ്റേഷൻ സെന്ററിലെക്ക് നിത്യോപയോഗ സാധനങ്ങൾ കൈമാറി.

ഫെബ്രുവരി 22ന് നടക്കുന്ന പൂജിതപീഠ സമർപ്പണ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആകമാനം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമായ സ്നേഹത്തിന്റെ പാഥേയംപദ്ധതിയുടെ ഭാഗമായി ചേർത്തല മതിലകം ലെപ്രോസി റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളും ആശ്രമത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും കൈമാറി.

ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ്. സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സെന്റർ ഇൻചാർജ് സിസ്റ്റർ ലീമ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റി അംഗം നിഷാ ബൈജു, ചേർത്തല ഏരിയ കോഡിനേറ്റേഴ്സ് ശ്രീലത സതീഷ്,സിനി രവീന്ദ്രൻ, വി.എസ്. എൻ.കെ ചേർത്തല ഏരിയ കമ്മിറ്റി അംഗം ബൈജു, മാതൃമണ്ഡലം പ്രവർത്തകർ സെൻട്രലിലെ സിസ്റ്റേഴ്സ് അന്തേവാസികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button