IndiaLatest

ഗുരുകൃപ യാത്രയ്‌ക്കായി ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വീസ് ഇന്ന് മുതല്‍

“Manju”

ന്യൂഡല്‍ഹി : ഗുരുകൃപ യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെിയിന്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും. സിഖ് ആരാധനാലയങ്ങളിലേയ്‌ക്കാണ് സര്‍വീസ് നടത്തുന്നത്. ലക്‌നൗവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഏപ്രില്‍ 15-ന് സര്‍വീസ് പൂര്‍ത്തീകരിക്കും.

വിശുദ്ധ പര്യടനത്തിന്റെ ഭാഗമായി സിഖ് മതത്തിന്റെ ഏറ്റവും പ്രമുഖമായ അഞ്ച് വിശുദ്ധ സ്ഥലങ്ങളാണ് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്നത്. കൂടാതെ, ശ്രീ കേസഗ്രാഹ സാഹിബ് ആനന്ദപൂര്‍ സാഹേബ്, അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം, പട്‌ന ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശിക്കും. എല്ലാവിധ ആധുനിക സംവിധാനങ്ങളും നടപ്പിലാക്കിയ കോച്ചുകളാണ് ഇതിനായി സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ യാത്രികര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി റെയില്‍വേ അറിയിച്ചു.

‘ദേഖോ അപ്നാ ദേശ്’ പ്രോഗ്രാമിന് കീഴില്‍ 2021 നവംബര്‍ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് ഗൗരവ് ട്രെയിനുകള്‍ രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Related Articles

Check Also
Close
Back to top button