IndiaKeralaLatest

നിരാഹാര സമരം; ഷാഫിയുടെയും ശബരീനാഥന്റെയും ആരോഗ്യനില വഷളായി

“Manju”

Image result for നിരാഹാര സമരം; ഷാഫിയുടെയും ശബരീനാഥന്റെയും ആരോഗ്യനില വഷളായി

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒന്‍പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്ബലിനെയും കെഎസ് ശബൂരീനാതനെയും മെഡിക്കല്‍ സംഘം പരിശോധിച്ചു. ഇരുവരുടെ ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇരുവരുടെയും ഷുഗര്‍ ലെവല്‍ അപകടകരമായ നിലയിലേക്ക് കുറയുകയാണ്.

ആരോഗ്യ നില വളഷളായ സാഹചര്യത്തില്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നേരത്തെയും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമരം തുടരാനായിരുന്നു ഇരുവരുടെയും തീരുമാനം. അതേസമയം സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. സമരക്കാരുമായി നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ചില നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ഉത്തരവുണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കു ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസവും സിപിഒ റാങ്ക് ഹോല്‍ഡേഴ്‌സിന്റെ സമരം 14 ദവസവും പിന്നിട്ടു. അതേസമയം എല്‍ഡിസി റാങ്ക് ലിസ്റ്റ് നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയരുന്നു. ഈ നടപടിയെ ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിനു അവസാനിക്കേണ്ട പട്ടിക ഓഗസ്റ്റ് മൂന്നുവരെയാണ് നീട്ടിയത്.

Related Articles

Back to top button