KeralaLatest

മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവയിത്രി: അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രന്‍

“Manju”

മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവയിത്രി: അനുശോചനം  രേഖപ്പെടുത്തി കെ സുരേന്ദ്രൻ | k surendran, fb post, Kerala, Latest News,  News

ശ്രീജ.എസ്

തിരുവനന്തപുരം ; പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മധുരമായ കവിതകള്‍ എഴുതുമ്ബോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു​ഗതകുമാരി ടീച്ചറെന്നും സുരേന്ദ്രന്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം…………………………………

ജനിച്ച മണ്ണിനോടും ഇവിടത്തെ മനുഷ്യരോടും മാതൃഭാഷയോടും സു​ഗതകുമാരി ടീച്ചര്‍ക്കുള്ള പ്രതിബദ്ധതയാണ് മറ്റു സാഹിത്യകാരില്‍ നിന്നും അവരെ വ്യത്യസ്തമാക്കുന്നത്. മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ ഒരു നീക്കം വന്നാല്‍ അവര്‍ സമരമുഖത്തിറങ്ങും. സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകും. പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സു​ഗതകുമാരി ടീച്ചര്‍. ടീച്ചറുടെ വിയോ​ഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.

ഒരു കവിയത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവര്‍. തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്ബോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ അവര്‍ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി, ഒരു സ്വപ്‌നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാന്‍ സു​ഗതകുമാരിക്കായി.

ആറന്മുള സമരകാലത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എക്കാലത്തേയും മറക്കാനാവാത്ത ഓര്‍മ്മയാണ്. ശബരിമല പ്രക്ഷോഭകാലത്ത് വലിയ പിന്തുണയാണ് ടീച്ചര്‍ തന്നത്. ഈ കൊല്ലം ആദ്യം അമ്പലമണിയുടെ ഒരു കോപ്പി അവരുടെ കയ്യൊപ്പോടുകൂടി പ്രിയസുഹൃത്ത് ഹരി ആറന്മുളയുടെയടുത്ത് എനിക്കു തരാനായി കൊടുത്തുവിട്ടതും കാണാന്‍ ആഗ്രഹം അറിയിച്ചതും ഓര്‍ക്കുകയാണ്. . കോവിഡ് കാരണം അതു നടന്നില്ലെന്നത് വലിയ ദുഖമായി അവശേഷിക്കുന്നു. കോവിഡിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടീച്ചര്‍ക്കുമായില്ല. കണ്ണീര്‍ പ്രണാമങ്ങള്‍…..

Related Articles

Back to top button