ന്യൂഡല്‍ഹി : രത്നഗിരി ഗുരുദാനത്തില് എസ്.സുരേഷിന് ഡി.ജി. കമന്റേഷന്‍ അവാര്‍ഡ്. ന്യൂഡല്‍ഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങില്‍ ഡി ജിയിൽ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിൽ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ സിവിൽ ഏവിയേഷനിൽ സുരേഷ് പ്രവേശിച്ചത്. നിലവില്‍ തിരുവനന്തപുരം എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത്. ശാന്തിഗിരി ക്യാഷ് & ബാങ്കിംഗില്‍ സേവനം ചെയ്യുന്ന ദീപ എ ആണ് ഭാര്യ. ഏക മകന് പൂജദത്ത് ശാന്തിഗിരി വിദ്യാഭവനില്‍ ഒൻപതാം ക്ലാസില്‍ പഠിക്കുന്നു.
Related Articles
Check Also
Close