IndiaLatest

രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കുളള വിലക്ക് നീട്ടി

“Manju”

ന്യൂഡല്‍ഹി; കോവിഡ് വ്യാപനം ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സര്‍വീസുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) വിലക്കേര്‍പ്പെടത്തിയത്.

കോവിഡിന്റെ മൂന്നാം തരംഗ ഭീഷണിയും പലരാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 23 മുതലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.
അതെ സമയം വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച്‌ എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.

Related Articles

Back to top button