ശ്രീജ.എസ്
കൊച്ചി: മുഖ്യമന്ത്രിക്കെതിരേ ഫേസ് ബുക്കില്‍ കുറിപ്പെഴുതിയ സംഭവത്തില്‍ യുവതിക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരം സ്വദേശിനി വീണ എസ്. നായര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തതിരിക്കുന്നത്.
മുഖ്യമന്ത്രിയെയും ടെലിവിഷന്‍ മാധ്യമങ്ങളെയും അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കിലൂടെ പ്രചാരണം നടത്തിയെന്നാണ് ആരോപണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.