![](https://i0.wp.com/santhigirinews.org/wp-content/uploads/2023/09/ടർഫിൽ-ഫുട്ബോൾ-കളിക്കുന്നതിനിടെ-19-കാരൻ-കുഴഞ്ഞുവീണ്-മരിച്ചു.......jpeg?resize=284%2C177&ssl=1)
ഫുട്ബോൾ കളിക്കുന്നതിനിടെ 19-കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൂത്തുപറവമ്പ് നീര്‍വേലി സ്വദേശി പി.സി. സിനാന് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.
കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ സിനാന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, മരണം സംഭവിക്കുകയായിരുന്നു. അക്കൗണ്ടിങ് വിദ്യാര്‍ഥിയാണ് സിനാന്.