ചെന്നെെ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവര്‍ണര്‍ എസ്.വെങ്കിട്ടരമണന് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 മുതല്‍1992 വരെ രണ്ട് വര്‍ഷക്കാലം അദ്ദേഹം ആര്‍ബിഐ യുടെ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. ആര്‍ബിഐ യുടെ 18-ാമത് ഗവര്‍ണറായിരുന്നു അദ്ദേഹം. 1985 മുതല്‍1989 വരെ അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് സര്‍വീസില്‍ ആയിരുന്നപ്പോള്‍ കര്‍ണ്ണാടക ഗവണ്മെന്റിന്റെ അഡ്വൈസറായും ഫിനാൻസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
Related Articles
പൈപ്പ് നന്നാക്കുന്നതിനിടെ കാറിടിച്ച് ജോലിക്കാരൻ മരിച്ചു
February 17, 2024 9:40 AM
Check Also
Close
-
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചുJanuary 14, 2021 6:10 PM