IndiaLatest

മിഷോങ് ഇന്ന് ആന്ധ്രാത്തീരം തൊടും ;നിരവധി ട്രെയിനുകള്‍ റദ്ദാക്കി

“Manju”

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്.

• കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍ ട്രെയിൻ
• നാളത്തെ രപ്തിസാഗര്‍ എക്സ്പ്രസ് (കൊച്ചുവേളി-ഗോരഖ്പൂര്‍)
• ന്യൂഡല്‍ഹി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്
• നാളത്തെ ഗുരുദേവ് എക്സ്പ്രസ് (ഷാലിമാര്‍-നാഗര്‍കോവില്‍)
• ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ബുധൻ, വ്യാഴം)
• ശബരി എക്സ്പ്രസ് ( സെക്കന്തരാബാദ്-തിരുവനന്തപുരം)
• തിരുവനന്തപുരത്ത് നിന്നുള്ള ശബരി എക്സ്പ്രസ് ഇന്നും നാളെയും മറ്റന്നാളും ഉണ്ടാകില്ല.
എറണാകുളം-ടാറ്റ നഗര്‍ ബൈ വീക്കിലി എക്സ്പ്രസ്
• എറണാകുളം- ബില്‍സാപൂര്‍ വീക്കിലി എക്സ്പ്രസ്
റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ ഒൻപത് വരെ നിര്‍ത്തിവെച്ചു. 70 ശതമാനം വിമാനങ്ങള്‍ റദ്ദാക്കുകയും 33 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. ചെന്നെെയിലേക്കുള്ള രണ്ട് സര്‍വീസുകളും ബെംഗളൂരു, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസും റദ്ദാക്കി.

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്ലിപട്ടണത്തിനുമിടയില്‍ നിന്ന് രാവിലെയോടെ കര തൊടുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപ്ടല, കൃഷ്ണ, ഗോദവരി, കൊനസീമ ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button