IndiaLatest

ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവു ചെറിയ തോക്കെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്വിസ് മിനി ഗണ്‍(സിവണ്‍എസ്ടി). 5..5 സെന്റിമീറ്റര്‍ നീളവും ഒരു സെന്റിമീറ്റര്‍ വീതിയുമുള്ള ഈ തോക്കിന്റെ ഭാരം വെറും 19.8 ഗ്രാം മാത്രമാണ്. അമേരിക്കയും ബ്രിട്ടനും ഈ തോക്കിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. വസ്ത്രങ്ങളിലും ഷൂവിലും എളുപ്പത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ സാധിക്കുന്ന ആയുധമായതിനാലാണിത്.

നമ്മുടെ കൈവിരലുകളെക്കാളും ചെറുതാണ് ഈ റിവോള്‍വര്‍. ഇത്രയും ചെറിയ തോക്കിന് വിലയും തുച്ഛമായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. വിപണിയില്‍ ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപവിലവുരന്ന തോക്കാണിത്. തോക്കിന്റെ സ്വര്‍ണ്ണ പതിപ്പും ലഭ്യമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച തോക്കിന് വില വീണ്ടും കൂടും. ഈ തോക്ക് ഉപയോഗിച്ച്‌ ഒരാളുടെ ജീവനെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. തോക്കിന്റെ ശക്തി ഒരു ജൂളിനെക്കാള്‍ കുറഞ്ഞതിനാലാണിത്.

ഈ റിവോള്‍വര്‍ ഉപയോഗിച്ച്‌ ഒരാളെ കൊല്ലണമെങ്കില്‍ തലയിലെ ഏറ്റവും ദുര്‍ബലമായ ഭാഗത്തേയ്‌ക്ക് വളരെ അടുത്ത് നിന്ന് വെടിയുതിര്‍ക്കേണ്ടി വരും. തോക്കില്‍ നിന്ന് കാഞ്ചി വലിച്ചാല്‍ മറ്റ് സാധാരണ തോക്കില്‍ നിന്ന് വരുന്ന പോലെയുള്ള പുകയും, സ്‌ഫോടനാത്മകമായ ശബ്ദവും തീപ്പൊരിയും ഒക്കെ ഉണ്ടാകും. സ്റ്റീല്‍ മോഡല്‍ സ്വിസ് വാച്ച്‌ നിര്‍മ്മാണത്തിലും ആഭരണങ്ങളിലും ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button