![](https://i0.wp.com/santhigirinews.org/wp-content/uploads/2023/12/02-3.jpg?resize=780%2C470&ssl=1)
ന്യൂഡല്‍ഹി :പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടും. മാധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും വെവ്വേറെ ഗേറ്റ് ഒരുക്കും. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും. സന്ദര്‍ശക പാസ് അനുവദിക്കുന്നതില്‍ താതക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടില്‍ ഉള്ളതുപോലുള്ള ബോഡി സ്കാനിംഗ് യന്ത്രം സ്ഥാപിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്യും.