LatestThiruvananthapuram

സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെയും സജ്ഞീവിനി ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍   കാട്ടായിക്കോണം  പെരുതല അങ്കണവാടിയില്‍ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തി. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ അനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പിന്‍സിപ്പാള്‍ ഡോ. ഡി.കെ സൗന്ദരരാജന്‍, പബ്ലിക് റിലേഷന്‍സ് സീനിയര്‍ കണ്‍വീനര്‍ വേണുഗോപാല്‍ .കെ.സി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 വരെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ക്ലിനിക്കല്‍ കോഡിനേറ്റര്‍ ഡോ. പ്രകാശ് എസ് എല്‍ ഡോ. ഭരത് ക്രിസ്റ്റിയന്‍ സിബി എസ്, ഡോ. കലൈ സെല്‍വി ബാലകൃഷ്ണന്‍, ഡോ. എസ് അപര്‍ണ,ഡോ.എ. ജലകലരൈസി, ഡോ.പി.രാമലക്ഷ്മി എന്നിവര്‍ രോഗികളെ പരിശോധിച്ച് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കി. സൗജന്യമായി മരുന്ന് വിതരണവും ചെയ്തു. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

 

Related Articles

Check Also
Close
Back to top button