ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് – ബയോടെക്നോളജി (ഗാറ്റ്-ബി) 2024, ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്) 2024 എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ, വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് എൻ.ടി.എ.
ബയോടെക്നോളജിയിലെ ഗവേഷണത്തിന് നല്കുന്ന ഡി.ബി.ടി.-ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) അർഹതനിർണയ പരീക്ഷയാണ് ബറ്റ്. രണ്ടുപരീക്ഷകള്‍ക്കും dbt.ntaonline.in വഴി മാർച്ച് 10-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ ആയി അടയ്ക്കാൻ അതേദിവസം രാത്രി 11.50 വരെ അവസരമുണ്ടാകും.
അപേക്ഷയിലെ പിശകുകള്‍ കറക്ഷൻ വിൻഡോ വഴി ഓണ്‍ലൈൻ ആയി തിരുത്താനും തിരുത്തുകള്ക്കനുസരിച്ച് അധിക ഫീസ് ഓണ്‍ലൈൻ ആയി അടയ്ക്കാനുമുള്ള അവസരം 12 മുതല്‍ 13-ന് രാത്രി 11.50 വരെ ലഭിക്കും. തിരുത്തലുകള്‍ വരുത്താൻ മറ്റൊരവസരം അനുവദിക്കില്ല.