IndiaLatest

സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50% സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

“Manju”

മഹാരാഷ്ട്ര: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ സ്ത്രീകള്‍ക്കായി ‘മഹിളാ ന്യായ’ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നതടക്കം അഞ്ച് ഗ്യാരണ്ടിയാണ് രാഹുല്‍ പ്രഖ്യാപിച്ചത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നടന്ന വനിതാ റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം.

നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകള്‍ എന്നിവരുടെ മാസശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ഇരട്ടിയാക്കല്‍, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാര്‍ മൈത്രി, ഓരോ ജില്ലയിലും വനിതകള്‍ക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റല്‍, നിലവിലുള്ള വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍ ഇരട്ടിയാക്കും എന്നിവയാണ് രാഹുലിന്റെ ഗ്യാരണ്ടി.

Related Articles

Check Also
Close
  • ……
Back to top button